തയ്യാറാക്കിയത്: ഡോ. ജയപ്രകാശ് അടിപ്പറമ്പിൽ
കോഴിക്കോട് സാമൂതിരി രാജാവിന്റെ അതീനതയിലായിരുന്ന ചേറ്റുവ കോട്ട ഡെച്ചുകാർ പിടിച്ചെടുക്കുകയും അവിടെ
ഉണ്ടായിരുന്ന സാമൂതിരിയുടെ സൈന്യത്തെ വധിക്കുകയും കോട്ടയുടെ മേൽനോട്ടം വഹിച്ചിരുന്ന സാമൂതിരി കോവിലകത്ത്
നിന്ന് വിവാഹം ചെയ്ത ചേറ്റുവയ്ക്ക് അടുത്തുള്ള മംഗലത്ത് മനയിലെ തിരുമേനിയേയും സാമൂതിരിയുടെ ബന്ധുവായ
അദേഹത്തിന്റെ ഭാര്യയേയും വധിക്കുകയും മംഗലത്തുമന ഡെച്ചുകാർ പിടിച്ചെടുക്കുകയും ചെയ്തു. ഡെച്ചുകാരുടെ
ആക്രമണം ഉണ്ടാകുമെന്ന ഭയത്താൽ മനയിലെ തിരുമേനിയുടെ കണ്ണുകാണാത്ത രണ്ട് പെൺമക്കളെയും അവരുടെ അടുത്തു
താമസിക്കുന്ന ബന്ധുവീട്ടിൽ അയച്ചതിനാൽ അവർ ഡെച്ചുകാരുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടു. ചേറ്റുവ കോട്ട
നഷ്ടടപ്പെട്ട സാമൂതിരി രാജാവ് കോട്ട തിരിച്ചുപിടിക്കാൻ തന്റെ ചേകവ സൈന്യത്തിന്റെ (ഈഴവ സൈന്യം)
മേധാവികളായ രാമൻകുട്ടി ചേകവരേയും, രാമൻകുട്ടി ചേകവരുടെ സഹോദരനായ ശങ്കരൻകുട്ടി ചേകവനേയും ചേകവ
സൈന്യത്തിന്റെ അകമ്പടിയോടെ ചേറ്റുവ മണപ്പുറത്തേക്കയച്ചു. രാമൻകുട്ടി ചേകവരും, ശങ്കരൻകുട്ടി ചേകവരും
വടകരയ്ക്കടുത്തുള്ള പുരാതനമായ ചേകവ തറവാടായ ഈഴവ തറവാട് പുത്തൂരം വീടിന്റെ താവഴിയിലെ അംഗങ്ങളാണ്.
പുത്തൂരം വീട് പ്രശസ്തരും വീര ശൂര പരാക്രമികളുമായ ആരോമൽ ചേകവരുടെയും കണ്ണപ്പ ചേകവരുടെയും
ഉണ്ണിയാർച്ചയുടെയും തറവാടാണ്. രാമൻകുട്ടി ചേകവരും ശങ്കരൻകുട്ടി ചേകവരും, ചേകവ സൈന്യവും ലോകനാർക്കാവിൽ
പോയി ലോകനാർ ക്കാവിലമ്മയെ ധ്യാനിച്ച് പ്രാർത്ഥിച്ച് ചേറ്റുവ കോട്ട തിരിച്ചുപിടിക്കാൻ ശക്തി നൽകാൻ
തുള്ളിവന്ന വെളിച്ചപ്പാടിനോട് പ്രാർത്ഥിച്ചു. തുള്ളിവന്ന വെളിച്ചപ്പാട് ലോകനാർ ക്കാവിലമ്മുടെ സ്വരത്തിൽ
പറഞ്ഞുവെത്രെ! ഒന്നും കൊണ്ടും പേടിക്കേണ്ട. ധൈര്യമായി പോയിക്കൊള്ളൂ.. എന്റെ അനുജത്തി അരയംപറമ്പിൽ
മഹിഷാസുര മർദ്ധിനിയയും ഉഗ്രമൂർത്തിയുമായ ഭഗവതി നിങ്ങളെ രക്ഷിച്ചുകൊള്ളും. അവളെ ശരണം പ്രാപിച്ചുകൊള്ളുക.
ഇത് കേട്ട് സന്തോഷത്തോടെ രാമൻകുട്ടി ചേകവരുടെയും ശങ്കരൻകുട്ടി ചേകവരുടെയും നേതൃത്വത്തിലുള്ള
സാമൂതിരിയുടെ ചേകവ സൈന്യം വലപ്പാടുള്ള അണിപ്പറമ്പിൽ വന്ന് താമസിക്കുകയും അതിന് തൊട്ടടുത്തുള്ള
അരജൻപറമ്പിൽ വാഴുന്ന അരയംപറമ്പിൽ ഭഗവതിയെ തൊഴുത് അനുഗ്രഹം വാങ്ങുകയയും ചെയ്തു. (അണിപ്പറമ്പ് പിന്നീട്
അടിപ്പറമ്പായി മാറുകയും, അരജൻപറമ്പ് അരയംപറമ്പായി മാറുകയും ചെയ്തു.) (അണിപ്പറമ്പ് സാമൂതിരിയുടെ സൈന്യ
തലവനും പട്ടാളവും അണിചേർന്ന് വസിച്ചിരുന്ന വീടും പറമ്പും) (അരജൻപറമ്പ് സാമൂതിരി രാജാവിന്റെ പറമ്പും
മഹിഷാസുരമർദ്ദിനി ദേവിയുടെ ക്ഷേത്രം സ്ഥിതി ചെയ്യുന്ന പറമ്പും അണിപ്പറമ്പിൽ (ഇന്നത്തെ അടിപ്പറമ്പ്)
താമസിച്ചുകൊണ്ട് രാമൻകുട്ടി ചേകവന്റെയും, ശങ്കരൻകുട്ടി ചേകവന്റെയും നേതൃത്വത്തിൽ ഉള്ള ചേകവ സൈന്യം
ഡെച്ചുകാരുടെ കയ്യിൽനിന്ന് ചേറ്റുവ കോട്ടയും മംഗലത്തു മനയും തിരിച്ച് പിടിക്കുകയും, മംഗലത്ത് മനയിലെ
കണ്ണുകാണാത്ത സഹോദരിമാരിൽ ചേച്ചിയെ രാമൻകുട്ടി ചേകവരും അനുജത്തിയെ ശങ്കരൻകുട്ടി ചേകവരും വിവാഹം
ചെയ്യുകയും അവരെ അണിപ്പറമ്പിലേക്ക് കൊണ്ടുവരികയും ചെയ്തു. മംഗലത്ത് മനയിൽ നിന്ന് പോരുമ്പോൾ ചേച്ചി തന്റെ
ഉപാസനാമൂർത്തിയായ നാഗയക്ഷിയെയും അനുജത്തി നാഗരാജാവിനെയും അവിടെ നിന്ന് എടുത്ത് അണിപ്പറമ്പിലേക്ക്
കൊണ്ടുവരികയും അണിപറമ്പിൽ പ്രതിഷ്ഠി ക്കുകയും ചെയ്തു. ചേറ്റുവ കോട്ട തിരിച്ചുപിടിച്ച സന്തോഷത്താൽ സാമൂതി
രാജാവ് ചേറ്റുവ മണപ്പുറത്തുള്ള 3000 ഏക്കറ സ്ഥലം രാമൻകുട്ടി ചേകവർക്കും, ശങ്കരൻകുട്ടി ചേകവർക്കും
പതിച്ചു നൽകുകയും സാമൂതിരി രാജാവിന്റെ പ്രതിനിധി കളായി അണിപ്പറമ്പിൽ താമസിപ്പിക്കുകയും ചെയ്തു. അതോടെ
ഉപാസനമൂർത്തിയായ അരയംപറമ്പിൽ ഭഗവതി ക്ഷേത്രത്തിന്റെ നടത്തിപ്പും രാമൻകുട്ടി ചേകവരേയും ശങ്കരൻ കുട്ടി
ചേകവരേയും ഏൽപ്പിക്കുകയും ചെയ്തു. കാലക്രമേണ അരചൻപറമ്പിൽ (രാജാവി ന്റെ പറമ്പ്) വാണിരുന്ന ദേവി
അരയൻപറമ്പിൽ ഭഗവതിയായി. അണിപറമ്പിൽ വാണിരുന്ന നാഗയക്ഷിയും നാഗരാജാവും അടിപ്പറമ്പിൽ നാഗയക്ഷി
മുത്തിയമ്മയും നാഗരാജാവും ആയി.
"കണ്ണുകാണാത്ത ഈ മുത്തശ്ശികൾ അണിപ്പ്നിൽ പ്രതിഷ്ഠിച്ച നാഗയക്ഷിയും നാഗരാജാവും തുള്ളിവന്നപ്പോൾ ഒരു വരം
ചോദിച്ചു. ഞങ്ങളുടെ നടുവിലത്തെ ഉണ്ണി പൊന്നും കിണ്ണത്തിൽ ചോറുണ്ണുന്നത് ഞങ്ങൾക്ക് കാണണം". തുള്ളിവന്ന
നാഗയക്ഷിയും നാഗരാജാവും ആ വരം മുത്തശ്ശിമാർക്ക് നൽകുകയും ചെയ്തു. നടുവിലത്തെ ഉണ്ണി ഉണ്ടാകണമെങ്കിൽ
മൂത്തതും താഴെയും ഉണ്ണികൾ ഉണ്ടാവണം. പൊന്നും കിണ്ണത്തിൽ ചോറുണ്ണണമെങ്കിൽ അപാരമായ സമ്പത്തുണ്ടാകണം.
കാണണമെങ്കിൽ കാഴ്ച കിട്ടണം.
നാഗയക്ഷിയും നാഗരാജാവും അതു അനുഗ്രഹിച്ച്
നൽകുകയും ചെയ്തു.അണിപ്പറമ്പിലും അരചൻ പറമ്പിലും താമസിച്ച ചേകവ
സൈന്യാധിപനും ചേകവ
സൈന്യവും തലമുറകൾക്ക് ശേഷം പലതാവഴികളായി പിരിഞ്ഞ് വലപ്പാടും കോതപറമ്പിലും ചൂലൂരും കോഴിക്കോടും
അരയൻപറമ്പ്, അടിപ്പറമ്പ്, കാട്ടുപുറം, ചൂലൂർ അരയൻപറമ്പ്, കോഴിക്കോട് അരയൻപറമ്പ് എന്നിങ്ങനെ പല പേരുകളിൽ
കേരളത്തിന്റെ പല ഭാഗത്തായി താമസിക്കുന്നു. ഇവർ ഒരേ കുടുംബത്തിലെ അംഗങ്ങളായതിനാൽ പരസ്പരം വിവാഹം
നടത്തുവാൻ പാടുള്ളതല്ല. അരയൻപറമ്പിൽ ഭഗവതി ഈ എല്ലാ താവഴികളുടേയും പരദേവതയായി വാഴുകയും ചെയ്യുന്നു.
ശ്രീനാരായണ ഗുരുദേവനും, കുമാരനാശാനും അരയൻപറമ്പിൽ ഭഗവതി ക്ഷേത്രം സന്ദർശിക്കുകയും അരയൻപറമ്പിൽ ഭഗവതിയെ
സ്തുതിച്ചുകൊണ്ട് " അരയംപറമ്പിൽ അവരും ദേവിയേ കൂപ്പിടുന്നേ' എന്നു ശ്ലോകം രചിക്കുകയും
അനുഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്. ശ്രീനാരായണ ഗുരുദേവനും കുമാരനാശാനും അതേപോലെ അടിപ്പറമ്പിൽ തറവാട്
സന്ദർശിക്കുകയും " തൃക്കൺ കോണേകി നാരായണഗുരു പദമാം അംബുജ സ്പർശനത്താൽ നിൽക്കുമീ സ്ഥാനേ രമ്യ
അടിപ്പറമ്പ് ഇതിപുകഴ്ത്തിടുന്ന സൗധാലയം" എന്ന ശ്ലോകവും രചിക്കുകയും അനുഗ്രഹിക്കുകയും
ചെയ്തിട്ടുണ്ട് .
"യാ ദേവീ സർവ്വ ഭൂതേഷു ശക്തി രൂപേണ സംസ്ഥിതാ നമസ്തസ്യ നമസ്തസ്യ നമസ്തസ്യ നമോ നമ:"
ഓം മഹിഷമർദ്ദിനി സ്വാഹാ.